ലേസര്‍ ഉപയോഗിച്ച് കയ്യിലെ ടാറ്റൂ നീക്കം ചെയ്ത യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മാഞ്ചസ്റ്ററിലെ ടാറ്റൂ ആര്‍ട്ടിസ്റ്റായ ടോണി ഗോര്‍ഡന്‍ എന്ന യുവതിയ്ക്കാണ് പണി കിട്ടിയത്.

ഇരുപതിനായിരം രൂപയിലധികം ചെലവഴിച്ചാണ് ടോണി ഗോര്‍ഡന്‍ തന്റെ ടാറ്റൂ നീക്കം ചെയ്തത്. ടാറ്റൂ നീക്കം ചെയ്യുന്നതിനിടെ ലേസര്‍ ചെയ്ത ഭാഗത്ത് വലിയ ദ്വാരങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുകയായിരുന്നു.

തുടര്‍ന്ന് യുവതി വൈദ്യസഹായം തേടുകയായിരുന്നു. എന്നാല്‍ ലേസര്‍ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്യുന്നത് സുരക്ഷിതമാണെന്നും പുകച്ചില്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണെന്നും ടാറ്റൂ കലാകാരന്‍ സ്റ്റിഫന്‍ ആന്റണി പറഞ്ഞു.

മാഞ്ചസ്റ്ററിലെ ടാറ്റൂ ആര്‍ട്ടിസ്റ്റായ ടോണി ഗോര്‍ഡന്‍ തനിക്കുണ്ടായ അനുഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ടാറ്റൂ നീക്കം ചെയ്യുമ്പോള്‍ വേദനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പൊള്ളലുകള്‍ ഉണ്ടാവുമെന്ന് കരുതിയിലിലെന്ന് ടോണി പറഞ്ഞു.