കുവൈറ്റില്‍ വിദേശ ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കി നല്‍കാന്‍ തീരുമാനം

കുവൈറ്റില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ പുരോഗമിക്കെ തന്നെ രാജ്യത്തെ ആരോഗ്യമന്ത്രാലയത്തിലെ ഒട്ടനവധി വിദേശ ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കി നല്‍കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

സബാ, ഫര്‍വാനിയ, ജഹ്‌റ തുടങ്ങി ഗവര്ണറേറ്റുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന എക്‌സ്-റെ, ലബോറട്ടറി, ഫാര്‍മസി ടെക്‌നീഷ്യന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴില്‍ കരാറുകളാണ് വിവിധ കാലയളവുകളിലേക്ക് പുതുക്കി നല്‍കുന്നത്.

തീരുമാനം നടപ്പിലാക്കാന്‍ ആരോഗ്യമന്ത്രാലയം ഉയര്‍ന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

വിദേശ ജീവനക്കാരെ പെട്ടെന്ന് പിരിച്ചുവിടുക വഴിയുള്ള ദൈനദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണ് ഈ നടപടിയെന്നുവേണം കരുതാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News