ജനങ്ങളെ ദുരിതത്തിലാക്കി തുടര്‍ച്ചയായ ഹര്‍ത്താല്‍; ആര്‍സിസിയിലേക്ക് എത്തിയയാള്‍ ആംബുലന്‍സ് കിട്ടാതെ കുഴഞ്ഞു വീണ് മരിച്ചു

തിരു: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലില്‍ പരക്കെ ആക്രമണം. നഗരത്തിലെത്തിയ യാത്രക്കാര്‍ വാഹനങ്ങള്‍ ലഭിക്കാതെ വലയുകയാണ്.

തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ വയനാട് സ്വദേശിനി വാഹനം ലഭിക്കാത്തതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു. വയനാട് സ്വദേശിയായ പാത്തുമ്മ (64)ആണ് തമ്പാനൂര്‍ റെയി്ല്‍വേ സ്റ്റേ്ഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്.

ദേഹാസ്വസ്ത്യം അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി വാഹനങ്ങളൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലില്‍ ജനങ്ങള്‍ വലയുകയാണ്. ഹര്‍ത്താലിന്റെ മറവില്‍ വാഹനങ്ങള്‍ക്കു നേരെയും സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News