“ക്യാമറയേന്തിയ ധീര വനിത”; സംഘപരിവാറിന്‍റെ അക്രമത്തിനെ ചെറുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് അഭിനന്ദന പ്രവാഹം

സംഘപരിവാറിന്‍റെ അക്രമത്തിന് ഇരയായ കെെരളി പീപ്പിള്‍ ടിവി മാധ്യമപ്രവര്‍ത്തക ഷാജിലയ്ക്ക് മുഖ്യധാരാ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും അഭിനന്ദനം. ക‍ഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഷാജിലയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു.

ശബരിമല യുവതീപ്രവേശനത്തിന്‍റെ പേരിലുള്ള സംഘപരിവാര്‍ അക്രമത്തിന്‍റെയും അ‍ഴിഞ്ഞാട്ടത്തിന്‍റെയും ഇരയായിരുന്നു ഷാജില. സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജിലയ്ക്ക് നേരെ ക്രൂരമായ അക്രമണമാണ് ആര്‍എസ്എസ് ബിജെപി കലാപകാരികള്‍ അ‍ഴിച്ചുവിട്ടത്.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഷാജിലയ്ക്ക് നേരെ അസഭ്യവര്‍ഷവും ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു. ഷാജിലയുടെ ക്യാമറ പിടിച്ചു വാങ്ങുകയും മൈക്ക് തല്ലിതകര്‍ക്കുകയും ചെയ്തു. സ്വന്തം ജീവന്‍പോലും അവഗണിച്ച് അക്രമകാരികള്‍ക്ക് മുന്നില്‍ നിന്ന് സധൈര്യം ദൃശ്യങ്ങള്‍ പകര്‍ത്തി.

കൊലവിളിക്ക് മുന്നിലും പതറാതെ നിന്ന് കര്‍ത്തവ്യം നിര്‍വഹിച്ച ഷാജിലയെ മുഖ്യധാരാ മാധ്യമങ്ങള്‍ സമൂഹമാധ്യമങ്ങളും പ്രകീര്‍ത്തിച്ചു. കൈവിടില്ല കര്‍ത്തവ്യം എന്ന തലക്കെട്ടോടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഷാജില കര്‍ത്തവ്യനിരതയായിരിക്കുന്നതിന്‍റെ ഫോട്ടോ പ്രസിദ്ധീകരിച്ചു.

സ്ത്രീസ്വാതന്ത്രത്തിനും മാധ്യമസ്വതന്ത്രത്തിന് ഭീഷണിയായി നില്‍ക്കുന്ന സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ വലിയ പോരാട്ട പ്രതീകമായ ഈ ചിത്രം കേരളത്തിലെ മു‍ഴുവന്‍ മാധ്യമങ്ങളും ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിക്കേണ്ട ചിത്രമാണെന്നാണ് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News