സര്‍ക്കാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നുവെന്ന് മുഖ്യമന്ത്രി പിണറായി; യുവതികള്‍ ശബരിമലയില്‍ എത്തിയത് ഭക്തര്‍ എത്തിയ വ‍ഴിയിലൂടെ; ദര്‍ശനം നടത്താന്‍ അയ്യപ്പഭക്തര്‍ സൗകര്യമൊരുക്കി; സംഘപരിവാറിന്‍റെ ഇന്നത്തെ ഹര്‍ത്താല്‍ കലാപത്തിന് വേണ്ടിയുള്ളത്; വനിതാമതില്‍ സ്ത്രീ ശാക്തീകരണത്തിന്‍റെ പുതിയ അധ്യായം  

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലൂടെ സര്‍ക്കാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി.  ഇപ്പോള്‍ തെരുവില്‍ നടക്കുന്നത് സംഘപരിവാറിന്‍റെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ്ഇന്നത്തെ  സംഘപരിവാറിന്‍റെ ഹര്‍ത്താല്‍ സുപ്രീം കോടതി വിധിയ്ക്കെതിരെയുള്ളതാണ്. കരുതിക്കൂട്ടിക്കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.

പുതുതലമുറയെ വനിതാമതില്‍ നവോധാനചരിത്രം പഠിപ്പിച്ചു. കേരളത്തില്‍ നവോധാന മ്യൂസിയം ആരംഭിക്കുമെന്നും പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ 

ഭരണ ഘടനാപരമായ ഉത്തരവാദിത്തം നടപ്പിലാക്കുകയാണ് പൊലീസ് ചെയ്യുന്നത്. സൂപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പൊലീസിന് ഉത്തരവാദിത്വമുണ്ട്.  ഭരണഘടനാപരമായ ഉത്തരവാദിത്ത്തം നടപ്പിലാ ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 

യുവതികള്‍ ഹെലിക്കോപ്റ്ററില്‍ ശബരിമലയില്‍ ഇറങ്ങുകയല്ല ചെയ്തത്. സാധാരണ ഭക്തര്‍ പോകുന്ന വ‍ഴിയാണ് അവരും ശബരിമലയിലേക്ക് പോയത്.  മറ്റു ഭക്തര്‍ക്കൊപ്പം അയ്യപ്പ ദര്‍ശനം നടത്തുകയാണ് ഉണ്ടായത്.  ഇവര്‍ക്ക് അയ്യപ്പ ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത്, അവിടെയുണ്ടായിരുന്ന ഭക്തരാണ്. 

അവര്‍ യാതൊരു പ്രതിഷേധവും നടത്തിയിട്ടില്ല.  ഏറെ സമയത്തിന് ശേഷമാണ് യുവതീപ്രവേശനം മറ്റുള്ളവര്‍ അറിഞ്ഞത്. ഇപ്പോള്‍ തെരുവില്‍ നടക്കുന്നത് സംഘപരിവാറിന്‍റെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഇന്നത്തെ  സംഘപരിവാറിന്‍റെ ഹര്‍ത്താല്‍ സുപ്രീം കോടതി വിധിയ്ക്കെതിരെയുള്ളതാണ്.  സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനാണ് സംഘപരിവാറിന്‍റെ ശ്രമം.

മാധ്യമപ്രവര്‍ത്തകരേയും വ‍ഴിയാത്രക്കാരെയും, പൊലീസുകാരെയും ആക്രമിച്ചു.  സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും അടിച്ചു തകര്‍ക്കപ്പെടുന്നു. 

സിപിഐഎമ്മിന്‍റെയും സിപിഐയുടെയും ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. വനിതാ മതില്‍ പങ്കെടുത്ത സ്ത്രീകളുടെ സ്ഥാപനങ്ങള്‍ക്ക് നേരെയും ആത്രമണം ഉണ്ടായി. 

തന്ത്രിയുടെ നടപടി വിചിത്രം . സുപ്രീം  കോടതിയില്‍ തന്ത്രിയും പന്തളം കൊട്ടാരവും  കക്ഷി ചേര്‍ന്നിരുന്നു.  ഇവരുടെ വാദവും കേട്ട ശേഷമാണ് സുപ്രീം കോടതി വിധി നടപ്പിലാക്കിയത്. 

ഇപ്പോള്‍ തന്ത്രി ചെയ്തത് കോടതി വിധിയുടെ ലംഘനമാണ്. തന്ത്രിയ്ക്ക് കോടതി വിധി   നടപ്പിലാക്കാന്‍ സാധിക്കില്ലെ ന്നാണമെങ്കില്‍ തന്ത്രി സ്ഥാനം ഒ‍ഴിഞ്ഞു പോകണം. ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്ന് തീരുമാനിക്കുന്നത്  ദേവസ്വം ബോര്‍ഡാണ്.  

വാശിയ്ക്ക് ശബരിമലയില്‍ സ്ത്രീ കള്‍ കയറ്റുമെന്ന നിലപാട് സര്‍ക്കാറിനില്ല. പരമോന്നത കോടതി വിധി  നടപ്പിലാക്കും. ശബരിമലയിലേക്ക് എത്തുന്ന  സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും 

കലാപകാരികളെ പ്രോത്സാഹി പ്പിക്കുന്ന നിലപാട് എവിടെ നിന്നും ഉണ്ടാകരുത്.  പുതുതലമുറയെ വനിതാമതില്‍ നവോധാനചരിത്രം പഠിപ്പിച്ചു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News