അയാം സോറി അയ്യപ്പാ, നാ ഉള്ള വന്താ യെന്നപ്പാ; ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്തുണയുമായ് പാ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡ്; വീഡിയോ ഗാനം വൈറലാകുന്നു

ചെന്നൈ: ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്തുണയുമായ് രംഗത്തെത്തിയിരിക്കുകയാണ് പാ രഞ്ജിത്തിന്റെ മ്യസൂക് ബാന്‍ഡായ കാസ്റ്റ്ലസ് കളക്ടീവ്.

അയാം സോറി അയ്യപ്പാ നാ ഉള്ള വന്താ യെന്നപ്പാ എന്ന ഗാനം ഇതോടകം തന്നെ വൈറലായിക്കഴിഞ്ഞു. 19 പേരുള്ള ബാന്‍ഡിന് നേതൃത്വം കൊടുക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ പാ രഞ്ജിത്താണ്.

കലയും സംഗീതവും കൊണ്ട് രാഷ്ട്രീയ അവബോധം ഉണ്ടാക്കുക’ എന്ന ലക്ഷ്യമാണ് ഗാനത്തിന്റെ പിന്നിലെന്ന് ബാന്‍ഡ് വ്യക്തമാക്കി. നീലംകള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിലായിരുന്നു ഗാനം അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here