തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാനിയ

ഒരു ടീവി ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമാ രംഗത്ത് എത്തിയ നടിയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍, പ്രേതം എന്നി ചിത്രങ്ങള്‍ ആണ് സാനിയയെ പ്രശസ്താക്കിയത്.

ഇപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ തന്നെ പരിചയപ്പെട്ട നകുല്‍ തമ്പിയാണ് ഈ സുന്ദരിയുടെ പ്രാണനാഥന്‍. നകുല്‍ ഇപ്പോള്‍ പതിനെട്ടാംപടി എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.

മൂന്നു വര്‍ഷമായി പ്രണയത്തില്‍ ആണെന്നും നകുല്‍ ഇപ്പോള്‍ മുംബൈയില്‍ ആണെന്നും പറഞ്ഞു. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിട്ടും ഉണ്ട്.

ഇതിന് പുറമേ അഞ്ചാം ക്ലാസില്‍ തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും സാനിയ പറയുന്നു. അയാള്‍ ഇപ്പോള്‍ രജീഷയുടെ ജൂണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുകയാണ്. ലൂസിഫറാണ് സാനിയയുടെ അടുത്ത ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News