സിപിഐ എം നേതാവിനെയും സിഐടിയു പ്രവര്‍ത്തകനെയും കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം

കോട്ടയം: പനച്ചിക്കാട് കൊടിയും കൊടിമരവും ഫ്‌ളക്‌സ് ബോര്‍ഡും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തെ ആക്രമിച്ച സിപിഐ എം നേതാവിനെയും സിഐടിയു പ്രവര്‍ത്തകനെയും കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം.

സിപിഐഎം പുതുപ്പള്ളി ഏരിയ കമ്മിറ്റി അംഗവും പനച്ചിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പികെ മോഹനനാണ് (68) ആര്‍എസ്എസ് ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

കമ്പി വടിക്ക് തലയ്ക്കടിയേറ്റ മോഹനന്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സിഐടിയു തൊഴിലാളിയായ ചോഴിയക്കാട് മംഗലത്ത് അജിത്തിനും (40) അക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

അബോധാവസ്ഥയിലായ അജിത്തും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച 6 45 നാണ് പരുത്തുംപാറ കവലയില്‍ സിപിഐഎം എന്റെ കൊടിയും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിമരവും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയത്.

കച്ചേരി കവലയില്‍ പ്രകടനം തടഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പികെ മോഹനനെയും അജിത്തിനെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മോഹനന്റെ തലപൊട്ടി ചോര ഒഴുകുമ്പോഴും മര്‍ദ്ദനം തുടര്‍ന്നു.

കൈകള്‍ക്കും കാലുകള്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ജില്ല ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു ചോഴിയക്കാട് സ്വദേശികളായ മനു ,സന്തോഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.

സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണന്‍ ജില്ലാ കമ്മിറ്റിയംഗം റെജിസക്കറിയ എന്നിവര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലും ജില്ലാശുപത്രിയിലും ഒപ്പമുണ്ടായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പരുത്തുംപാറയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

സിപിഐഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വര്‍ഗീസ് ഏരിയാ കമ്മിറ്റി അംഗങ്ങളായ എ ജെ ജോണ്‍ കെ ജെ അനില്‍കുമാര്‍, സാബു മരങ്ങാട്, സതീഷ് വര്‍ക്കി, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍ സുനില്‍കുമാര്‍ വാകത്താനം, പഞ്ചായത്ത് പ്രസിഡന്റ്  പിബി പ്രകാശ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം ബാബു എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News