“ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ യാതൊരു പ്രശ്നവുമില്ല;  പൊലീസ് സംരക്ഷണം നല്‍കണം; സുപ്രീം കോടതി വിധി അനുസരിക്കുക എന്നത് സ്റ്റേറ്റിന്‍റെ ഉത്തരവാദിത്തം”; ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി നേതാവ് വി മുരളിധരന്‍

ദില്ലി: ശബരിമല വിഷയത്തില്‍ ബിജെപിയ്ക്ക് വീണ്ടും ഇരട്ടത്താപ്പ്. ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് ബിജെപിയുടെ കേരള മുന്‍ അധ്യക്ഷനും രാജ്യസഭാ എം പിയുമായ വി മുരളീധരന്‍.

ഒരു  ചാനല്‍ ചര്‍ച്ചയിലാണ് ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച്, വി. മുരളീധരന്‍ രംഗത്തെത്തിയത്. സ്ത്രീകളില്‍ ശബരിമലയിലേക്ക് പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും മുരളീധരന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

വി.മുരളീധരന്‍റെ വാക്കുകള്‍

ഒരു വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ ഒരു സ്ത്രീ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ യാതൊരുവിധ പ്രശ്നവുമില്ല. അങ്ങനെയാണെങ്കിൽ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സ്റ്റേറ്റിന്‍റെയും പോലീസിന്‍റെയും ഉത്തരവാധിത്വമാണത്. അങ്ങനെയെങ്കിൽ സുപ്രീം കോടതി വിധി അനുസരിക്കുക എന്നുള്ളത് സ്റ്റേറ്റിന്‍റെ ഉത്തരവാദിത്വമാണ്.

സുപ്രീെം കോടതി വിധി പ്രഖ്യാപിച്ച സമയത്ത് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചും സുപ്രീെം കോടതി വിധിയെ സ്വാഗതം ചെയ്തും രംഗത്തെത്തിയവരായിരുന്നു ബിജെപി നേതാക്കള്‍. വിധിയെ ചരിത്ര വിധിയെന്നായിരുന്ന നേരത്ത ബിജെപി വിശ്േഷിപ്പിച്ചത്.

എന്നാല്‍ പിന്നീട്  രാഷ്ട്രീയ മുതലെടുപ്പിനായി ബിജെപി നേതാക്കള്‍ ശബരിമല വിഷയത്തെ ഉപയോഗിക്കുകയായിരുന്നു.  ബിജെപിയുടെ ഈ മലക്കം മറിയല്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാനും, യുപി അയോധ്യ മോഡല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനും ലക്ഷ്യം വെച്ചുള്ളതായിരുന്നെന്ന് വ്യക്തമാണ്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിനെതിരെ സംഘപരിവാര്‍ സംഘടനകളും ബിജെപിയും ഹര്‍ത്താല്‍ നടത്തിയ ദിവസം തന്നെയാണ് മുരളീധരന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News