ശബരിമല പ്രതിഷേധം കേരളത്തിൽ മതിയെന്ന് സോണിയ; പാർലമെന്‍റില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ വിലക്കി; ശബരിമല വിഷയത്തിലെ കോണ്‍ഗ്രസിന്‍റെ ഇരട്ട നിലപാട്

ദില്ലി: ശബരിമല വിഷയത്തിൽ പാർലമെന്റിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച യു ഡി എഫ് എം പി മർക്കെതിരെ സോണിയ ഗാന്ധി. പ്രതിഷേധം കേരളത്തിൽ മതിയെന്ന് സോണിയാ ഗാന്ധി നേതാക്കളെ വിലക്കി.ശബരിമല യുവതി പ്രവേശന വിഷയം ലിംഗ സമത്വവുമായി ബന്ധപ്പെട്ടതായതിനാൽ ദേശീയ തലത്തിൽ പ്രത്ഷേധം വേണ്ടെന്നും സോണിയ എം പി മാർക്ക് നിർദ്ദേശം നൽകി

ഇന്നലെയായിരുന്നു സബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കരിദിനം ആചരിച്ചത്. ഇതിന്റെ ഭാഗമായി പാർലമെന്റിൽ കോണ്ഗ്രസ് എംപിമാർ ബാഡ്ജ് വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സോണിയ ഗാന്ധി പ്രതിഷേധത്തിനെതിരെ രംഗത്ത് എത്തിയത്.

ശബരിമല യുവതി പ്രവേശനത്തിന് എതിരെ ദേശീയ തലത്തിൽ പ്രതിഷേധം നടത്തേണ്ടതില്ല എന്നായിരുന്നു സോണിയയുടെ നിർദേശം. യുവതി പ്രവേശന വിഷയം ലിംഗ സമത്വവുമായി ബന്ധപ്പെട്ടതിനാൽ ദേശീയ തലത്തിൽ പ്രത്ഷേധം വേണ്ടെന്ന നിർദ്ദേശം സോണിയ എം പി മാർക്ക് നൽകുകയായിരുന്നു.

പാർട്ടിയുടെ സമുന്നത നേതാവ് തന്നെ കോൺഗ്രസിന്റെ കേരളത്തിലെ നേതാക്കൾ ശബരിമല വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടിനെതിരാണെന്ന് ഇതോടെ വ്യക്തമായി. യുഡിഎഫ് എം പിമാർ ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തൊട്ടു പിന്നാലെ കെ പി സി സി മുല്ലപ്പള്ളി രാമചന്ദ്രൻ ഈ നിലപാട് തള്ളിയിരുന്നു. ഓർഡിനൻസ് ആവശ്യത്തിനൊപ്പം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിൽക്കാത്തത് ഹൈക്കമാൻഡ് വിയോജിപ്പ് കാരണമെന്നും ഇതോടെ വ്യക്തമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News