ഹര്‍ത്താലില്‍ അ‍ഴിഞ്ഞാടിയ സംഘികള്‍ കുടുങ്ങും; ജാമ്യം ലഭിക്കണമെങ്കില്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കണം; അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സ്ത്രീ വിരുദ്ധ ഹര്‍ത്താലില്‍, ആക്രമണങ്ങള്‍ അ‍ഴിച്ചു വിട്ടവര്‍ കുടുങ്ങും. ആക്രമികളില്‍ പലര്‍ക്കുമതിരെ പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്.

ഇതു പ്രകാരം പൊതു മുതല്‍ നശിപ്പിച്ചതിന് പി‍ഴയും നഷ്ടപരിഹാരവും നല്‍കേണ്ടിവരും. ഇതിനായി അറസ്റ്റിലായ ആക്രമികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികളാരംഭിച്ചു.

പൊതു സ്വത്തില്‍ എത്ര രൂപയുടെ നാശനഷ്ടമനുണ്ടായെന്ന കണക്കുകള്‍ ശേഖരിച്ച് വരികയാണ്. അക്രമികളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇതിനായി ജില്ലാ പൊലീസ് മോധവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ ശബരിമല സ്ത്രീ പ്രവേശനത്തിനു ശേഷം സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ വിശദ വിവരശേഖരണം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട് അക്രമങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കെടുപ്പിനാണ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

സുപ്രീം കോടതിവിധി അംഗീകരിച്ച് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെതിരെ ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സ്ത്രീ വിരുദ്ധ ഹര്‍ത്താലില്‍, വ്യാപക ആക്രമണമാണ് അ‍ഴിച്ചു വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News