ഉപയോഗം കഴിഞ്ഞ സാരികള്‍ കളയല്ലേ, ഞാനുടുത്തോളാം; പരിസ്ഥിത സംരക്ഷണ വീഡിയോയുമായി കളക്ടര്‍ വാസുകി

പ്രളയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് മലയാളികളുടെ മനംകവര്‍ന്ന കളക്ടര്‍ വാസുകി ഇതാ വീണ്ടും യുവാക്കളുടെ ഹരമാകുന്നു.

പരിസ്ഥിതി സംരക്ഷണ സന്ദേശപ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയാണ് കളക്ടറെ മാസാക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കളയാതെ പുനരുയോഗം നടത്തണം എന്ന സന്ദേശം നല്‍കാന്‍ പുറത്തുവിട്ട വീഡിയോയില്‍ മറ്റൊരാള്‍ ഉപയോഗിച്ച സാരി ഉടുത്താണ് കളക്ടര്‍ എത്തുന്നത്.

കോട്ടണ്‍ അല്ലാത്ത സാരികള്‍ പ്ലാസ്റ്റികിന് തുല്യമാണ്. അത് ഉപയോഗ ശേഷം കളയുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. അതിനാല്‍ ഞാനിതാ മറ്റൊരാള്‍ കളഞ്ഞ സാരി പുനരുപയോഗം നടത്തുന്നതിന്റെ ഭാഗമായി ഉടുത്തു വന്നിരിക്കുകയാണ്. മറ്റൊരാള്‍ ഉപയോഗിച്ച സാരി റീയൂസ് ചെയ്യുന്നത് കൊണ്ട് ഒരസുഖവും വരില്ലെന്നും വാസുകി പറയുന്നു.

വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News