കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ സംഘിപരിവാര്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ഇന്നലെ സംസ്ഥാനത്താകെ അക്രമാസക്തമായിരുന്നു.

നിരവധി സിപിഐഎം ഓഫീസുകളും പ്രവര്‍ത്തകരും അക്രമിക്കപ്പെട്ടു. ഹര്‍ത്താല്‍ ജനം തള്ളിയതില്‍ അരിശം പൂണ്ട ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായിരുന്നു നാടിനെ ഭീതിയിലാക്കി അഴിഞ്ഞാടിയത്.

ഇതിനിടെ നിരവധി ബിജെപി ‘കോമഡി’കളും അരങ്ങേറി. അതില്‍ ഏറ്റവും വൈറലായ ഒന്നാണ് പൊലീസ് വാഹനത്തിനരികെ കൂടി ഓടുന്ന സംഘപുത്രന്റെ ചിത്രം.

ഈ ചിത്രത്തിന് പിന്നിലെ സംഭവം വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പൊലീസില്‍നിന്നു രക്ഷപ്പെടാനായി ഓടിയ സംഘി നേരെ ചെന്നുപ്പെട്ടത് പൊലീസിന്റെ കൈയില്‍ തന്നെയാണ്. യുവാവിനെ തൂക്കിയെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.