ശബരിമല യുവതീ പ്രവേശനം; വി മുരളീധരന് പിന്നാലെ ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രിയും രംഗത്ത്

ദില്ലി: ശബരിമല യുവതീ പ്രവേശനത്തില്‍ ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍. യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കാന്‍ ആകില്ലെന്ന് പാസ്വാന്‍ പറഞ്ഞതിലൂടെ ബിജെപി നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

വിധി മാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍ ആകണമെന്നുള്ള നിര്‍ദേശവും പാസ്വാന്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കി.
ഇന്നത്തെ കാലഘട്ടത്തില്‍ സ്ത്രീകള്‍ ബഹിരാകാശത്ത് പോകുന്നു.പിന്നെ എന്തുകൊണ്ട് അവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ചൂകൂടാ എന്ന ചോദ്യമാണ് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ ചോദിച്ചിരിക്കുന്നത്.

യുവതീ പ്രവേശനമനുവധിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വരികയും രണ്ടു യുവതികള്‍ ശബരിമലയില്‍ കയറുകയും ചെയ്തു അതുകൊണ്ട് വിധി മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍ ആകണമെന്നും പാസ്വാന്‍ കൂട്ടിചേര്‍ത്തു.

എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷന്‍ കൂടി ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയതോടെ ബിജെപി കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.

ബേട്ടി ബച്ചാവോ ബേട്ടി പഠവോ എന്നതാണ് സര്‍ക്കാര്‍ മുദ്രാവാക്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അയോധ്യയിലെ രാമക്ഷേത്രവിഷയത്തില്‍ എല്ലാ മതവിഭാഗക്കാരും സുപ്രീംകോടതിവിധി അംഗീകരിക്കണമെന്നും ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യത്തെ ഞാന്‍ പിന്തുണക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് പസ്വാന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here