‘ആംപിളയാനാ പോയി വണ്ടിയെ തൊഡ്‌റാ..’; കെഎസ്ആര്‍ടിസി ബസ് തകര്‍ക്കാനെത്തിയ സംഘപുത്രന്‍മാരോട് പൊലീസ്; കൊല മാസ് വീഡിയോ

ഇന്നലെ നടന്ന ഹര്‍ത്താലില്‍ നിരവധി കെഎസ്ആര്‍ടിസി ബസുകളാണ് സംഘപരിവാര്‍ ഗുണ്ടകള്‍ തകര്‍ത്തത്. അക്രമ സംഭവങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 3.35 കോടിയാണ്. 99 ബസുകളാണ് ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളുടെ കല്ലേറില്‍ നശിച്ചത്.

ഇതിനിടെയാണ്, കേരള-തമിഴ്നാട് അതിര്‍ത്തിപ്രദേശത്ത് നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

കെഎസ്ആര്‍ടിസി ബസ് തകര്‍ക്കാനെത്തിയ സംഘപുത്രന്‍മാരോട് പൊലീസ് ഉദ്യോഗസ്ഥന്‍ കയര്‍ത്ത് സംസാരിക്കുകയും ധൈര്യമുണ്ടെങ്കില്‍ ബസ് തകര്‍ക്കെടാ എന്ന് പറയുന്ന വീഡിയോയാണിത്.

കളിയിക്കാവിള എസ്‌ഐ മോഹന അയ്യര്‍ ആണ് സംഘികളെ വെല്ലുവിളിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് കളിയിക്കാവിളയില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ബിജെപി-ആര്‍എസ്‌സ് പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞത്.

ബസ് മുന്നോട്ടെടുത്താല്‍ കല്ലെറിഞ്ഞ് തകര്‍ക്കുമെന്ന് ബിജെപിക്കാര്‍ ഭീഷണി മുഴക്കിയപ്പോള്‍ ആണ്‍കുട്ടിയാണേല്‍ വണ്ടിയില്‍ തൊട്ടുനോക്കെടാ എന്ന് പറഞ്ഞ് എസ്‌ഐ വെല്ലുവിളിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

എസ്‌ഐയുടെ വിരട്ടലില്‍ ഭയന്ന് സംഘി ഗുണ്ടകള്‍ വാഹനങ്ങള്‍ കടത്തിവിടാനും തയാറായി. സംഭവം നടക്കുമ്പോള്‍ അധികം പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നില്ല. എന്നിട്ടും മോഹന അയ്യര്‍ നിയമപാലനത്തിനായി ധീരമായി നിലകൊള്ളുകയായിരുന്നു.

നൂറുകണക്കിന് അക്രമികളുടെ മുന്നില്‍ ധീരതയോടെ നിന്ന് ബസിനെയും ജീവനക്കാരെയും സംരക്ഷിച്ച മോഹന അയ്യര്‍ ആണ് സോഷ്യല്‍മീഡിയയിലെ ഇന്നത്തെ താരം. തിരുനെല്‍വേലി സ്വദേശിയാണ് മോഹന അയ്യര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News