യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിരക്ക് ഏകീകരിച്ചു. മുതിര്‍ന്നവര്‍ക്ക് ഇനി 1500 ദിര്‍ഹമായിരിക്കും നിരക്ക്.

12 വയസിന് താഴെയുള്ളവര്‍ക്ക് 750 ദിര്‍ഹമാണ് നിരക്ക്. യു.എ.ഇ ഉള്‍പ്പടെ, എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ഇന്ത്യ വിമാനം വഴിയുള്ള നിരക്കാണ് ഇതോടെ ഏകീകരിച്ചത്.

നേരത്തെ 1800 ദിര്‍ഹം മുതല്‍ മൂവായിരം ദിര്‍ഹം വരെ നിരക്ക് ഈടാക്കിയിരുന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവരുടെ മൃതദേഹത്തിനുള്ള അതേ നിരക്കും നല്‍കണമായിരുന്നു.