ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുള്ളവരെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി എംഎല്‍എ

വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുള്ളവരെ വെടിവെച്ചു കൊല്ലണമെന്ന് മുസാഫര്‍നഗര്‍ എംഎല്‍എ വിക്രം സൈനി. വാര്‍ത്ത എജന്‍സി പുറത്തുവിട്ട വീഡിയോയില്‍ ആണ് ഈ പരാമര്‍ശം ഉള്ളത്.

രാജ്യത്ത് ജീവിക്കുന്നതില്‍ സുരക്ഷിതത്വമില്ലെന്ന് പറയുന്നവര്‍ക്ക് നേരെ ബോംബിടണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എനിക്ക ഭരണം തന്നാല്‍ അങ്ങനെ ഉള്ള ഒരാളെ പോലും വിടാതെ ഞാന്‍ ബോംബിട്ടിരിക്കും വിക്രം സൈനി പറയുന്നു.

സുരക്ഷിതര്‍ അല്ലെന്ന് പറയുന്നവര്‍ വഞ്ചകരാണെന്നും അവര്‍ ശിക്ഷിക്കപ്പെടണം എന്നും എംഎല്‍എ പറയുന്നു. രാജ്യത്തോട് സ്‌നേഹം ഇല്ലെങ്കില്‍ ഇവിടെ നില്‍ക്കരുതെന്നും സൈനി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News