കരിപ്പൂര്‍ വിമാനത്താവളം വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം തുടങ്ങി

കരിപ്പൂര്‍ വിമാനത്താവളം വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം തുടങ്ങി. കൊണ്ടോട്ടി പള്ളിക്കല്‍ പഞ്ചായത്തിലെ 137 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആദ്യഘട്ടം പൂര്‍ത്തിയായി. കൊണ്ടോട്ടി പള്ളിക്കല്‍ പഞ്ചായത്തിലുള്‍പ്പെടുന്ന 137 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം തുടങ്ങി.

ഇതിനായി ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ കീഴില്‍ കണ്ണൂര്‍ ഡോണ്‍ ബോസ്‌കോ കോളേജിലെ സന്തോഷ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കരിപ്പൂരിലെത്തി.

പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന ലത്തീഫുമായി സംഘം പ്രാഥമിക ചര്‍ച്ചനടത്തി. പഞ്ചായത്തിലെ അഞ്ചു മുതല്‍ പത്തുവരെ വാര്‍ഡുകളില്‍നിന്നാണ് സ്ഥലം ഏറ്റെടുക്കുക.

മലപ്പുറം ജില്ലാകലക്ടറുടെ നിര്‍ദേശമനുസരിച്ചാണ് പഠനം നടത്തുന്നത്. പരിസ്ഥിതി പ്രശ്നങ്ങളും പുനരിധിവാസ പ്രശ്നങ്ങളും സംഘം പരിശോധിക്കും.

ഭൂമി നഷ്ടമാവുന്നവര്‍ക്കും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കും നല്‍കേണ്ട നഷ്ടപ്പരിഹാരത്തെക്കുറിച്ച് വിമാനത്താവള വികസന അതോറിറ്റിയും ജനപ്രതിനിധികളും ചര്‍ച്ചചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here