ഏഴ് ക്യാമറയുമായി നോക്കിയയുടെ “നോക്കിയ 9 പ്യൂവര്‍ വ്യൂ” വരുന്നു. ഈ മോഡലിന് പിന്നില്‍ 5 ക്യാമറയും മുന്നില്‍ രണ്ട് ക്യാമറയും ഉണ്ടാകും. മധ്യഭാഗത്ത് ഒരു ക്യാമറ, ചുറ്റും നാലു ക്യാമറകള്‍ പിന്നെ ഫ്ളാഷും അടങ്ങുന്നതാണ് ഈ പുതിയ ഫോണ്‍. ഈ ഫോണ്‍ വിപണിയില്‍ എത്തുന്നതോടെ അഞ്ച് ക്യാമറയുമായി എത്തുന്ന ആദ്യ മൊബൈലാകും 9 പ്യൂവര്‍ വ്യൂ.

5.9 ഇഞ്ച് ക്യു എച്ച്ഡി ഒഎല്‍എഡി ഡിസ്‌പ്ലേ പാനലോട് കൂടിയാകും നോക്കിയ 9 പ്യുര്‍വിന്റേത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറുമായി ബന്ധപ്പെടുത്തിയാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 1 അംബ്രല്ല എന്നിവയാണ് ഫോണിന്റെ പ്രത്യേകത. ഫോണ്‍ ജനുവരിയില്‍ എത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്.