കണ്ണൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം

ഇരിട്ടി: ഇരിട്ടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെശ്രമം.

പെരുമ്പറമ്പിലെ വി കെ വിശാഖിനെ(28)യാണ് ആക്രമിച്ചത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിശാഖിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിശാഖിന്റെ വയറില്‍ ആഴത്തിലുള്ള മുറിവുണ്ട്.

വെള്ളിയാഴ്ച രാത്രി പത്തോടെ പെരുമ്പറമ്പിലെ സജീവന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോവുമ്പോഴാണ് കാറുകളിലെത്തിയ ആര്‍എസ്എസ് സംഘം വളഞ്ഞിട്ട് വെട്ടിയത്. കാലുകള്‍ക്കും തലക്കും ശരീരത്തില്‍ പലേടത്തും വെട്ടേറ്റു.

ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത് കൊണ്ടുപോയി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News