കലാപത്തിന് മുന്നില്‍ നിന്ന് നേതൃത്വം കൊടുക്കാന്‍ മോദിയും അമിത് ഷായും കേരളത്തിലേക്ക്

ബിജെപിക്ക് നേട്ടമുണ്ടാകണമെങ്കില്‍ സംഘര്‍ഷം സൃഷ്ടിച്ച് അരക്ഷിതാവസ്ഥ ഉണ്ടാക്കണമെന്ന് കേന്ദ്രനേതാക്കള്‍ കരുതുന്നു. അതിനായുള്ള കലാപ കൂടിയാലോചനകള്‍ക്ക് വേണ്ടിയാണ് ഇരുവരുടെയും സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം രണ്ട്് തവണ കേരളത്തിലെത്തും. അടുത്തമാസമാണ് അമിത് ഷാ ഷായുടെ സന്ദര്‍ശനം.

സ്ത്രീപ്രവേശനത്തിന് പിന്നാലെ കേരളത്തില്‍ വര്‍ഗീയ കലാപം വരെ ലക്ഷ്യമിട്ടുള്ള വലിയ പദ്ധതിയാണ് ആര്‍എസ്എസും ബിജെപിയും ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ കലാപനീക്കങ്ങളുടെ കടിഞ്ഞാണ്‍ നേരിട്ട് ഏറ്റെടുത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേരളത്തില്‍ സന്ദര്‍ശനം നടത്തുക.

ഈ മാസം 15 നും 27 നുമാണ് മോദിയുടെ കേരളാ സന്ദര്‍ശനം. വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ശബരിമല വിഷയത്തിലെ സംഘര്‍ഷം ശക്തമാക്കാന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ് പ്രധാന ഉദ്ദേശം. സര്‍ക്കാരിനെതിരായ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിയതോടെ പുതിയ രാഷ്ട്രീയ അന്തരീക്ഷമുണ്ടാക്കി മേല്‍ക്കൈ ഉണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമം.

18ന് ശബരിമല കര്‍മ്മ സമിതിയുടെ സെക്രട്ടറിയേറ്റ് വളയലില്‍ വലിയ സംഘര്‍ഷം സൃഷ്ടിച്ച് സഹതാപം നേടിയെടുക്കണമെന്ന് മോദി നേതാക്കളോട് ആവശ്യപ്പെടും. ഇതിന്റെ ഭാഗമായി സംഘര്‍ഷം സംസ്ഥാനത്ത് വ്യാപിപ്പിക്കാനും ശ്രമിക്കണമെന്ന് മോദി നിര്‍ദേശിക്കും. സുപ്രീംകോടതി 22 ന് പുനപരിശോധനാഹര്‍ജികള്‍ പരിഗണിച്ച ശേഷം 27ാം തീയതിയാണ് മോദിയുടെ രണ്ടാം സന്ദര്‍ശനം.

പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിച്ച ശേഷമുള്ള തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കാനായാണ് ഈ സന്ദര്‍ശനം. അടുത്തമാസമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം. പ്രധാനമന്ത്രി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ ഏത് രീതിയില്‍ പാലിക്കപ്പെട്ടെന്നുള്ള പരിശോധന ഷാ നടത്തും. ഇങ്ങനെ കലാപത്തിനുള്ള കൃത്യമായ തയ്യാറെടുപ്പോടെയാണ് മോദിയുടെയും അമിത് ഷായുടെയും കേരളത്തിലേക്കുള്ള യാത്ര പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here