അക്രമികളായ ബിജെപി നേതാക്കള്‍ക്ക് മാലയിട്ട് കോണ്‍ഗ്രസ് നേതാവ്

ഹര്‍ത്താലിന്റെ മറവില്‍ അക്രമമഴിച്ചു വിട്ട ബിജെപി നേതാക്കളെ കോണ്‍ഗ്രസ് ഇടുക്കി ഡി.സി.സി ജനറല്‍ സെക്രട്ടറി മാലയിട്ട് സ്വീകരിച്ചു.

ഹര്‍ത്താലിനോടനുബന്ധിച്ച് ചെറുതോണിയില്‍ വാഹനങ്ങള്‍ തടഞ്ഞ ബിജെ.പി നേതാക്കളെയാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ഡി അര്‍ജുനനും 25 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചത്.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.എസ്. സുരേഷ്, ആര്‍.എസ്.എസ് കാര്യവാഹക് പ്രേംകുമാര്‍, സ്വാമി ദേവചൈതന്യ എന്നിവരങ്ങുന്ന 16 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

വൈകിട്ട് ആറിന് ഇവരെ വിട്ടയച്ചപ്പോള്‍ ചെറുതോണിയില്‍ നിന്ന് നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ജാഥയായി പൊലീസ് സ്റ്റേഷനിലെത്തി ഇവരെ സ്വീകരിക്കുകയായിരുന്നു.

തിരികെ ജാഥയായി വീണ്ടും ചെറുതോണിയിലെത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്തത് ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്.

എം.ഡി അര്‍ജുനന്‍ കോണ്‍ഗ്രസിലെ ഇടുക്കിയുടെ വക്താവായാണ് അറിയപ്പെടുന്നത്. ബി.ജെ.പി പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പോയത് സംബന്ധിച്ച് അറിയില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel