ഐഫോണില്‍ നിന്ന് ട്വീറ്റര്‍ ഉപയോഗിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ഹുവായ്

ഐഫോണില്‍ നിന്ന് ട്വീറ്റര്‍ ഉപയോഗിച്ച ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഹുവായ്. ഐഫോണില്‍ നിന്നും ഹുവായ്യുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത് പുതുവത്സരദിനം സന്ദേശം അയച്ചതുകൊണ്ടാണ് കമ്പനി നടപടി സ്വീകരിച്ചത്.

ഹുവായുടെ പി സീരീസ് ഫോണുകള്‍ ഐഫോണിനെതിരെ മല്‍സരിക്കുന്ന സമയത്താണ് പുതിയ പ്രശ്‌നം ഹുവായിയെ പിടിച്ചുലച്ചത്.

ട്വീറ്റ് പിന്‍വലിച്ചങ്കിലും സാമൂഹ്മാധ്യനങ്ങളിലൂടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹ്മാധ്യനങ്ങളിലൂടെ പരന്നു.

ഗുരുതരമായ പ്രശ്‌നമുണ്ടാക്കിയ രണ്ട് ജീവനക്കാരുടെ മാസശമ്പളം 5,000 യാന്‍ ആക്കി കുറച്ചു, ഒരു ജീവനക്കാരന്റെ ശമ്പളം 12 മാസത്തേയ്ക്ക് മരവിപ്പിച്ചു.

ഹൂവായ് ബ്രാന്‍ഡിന് ഈ നടപടിയുലൂടെ തകരാര്‍ സംഭവിച്ചതായി കോര്‍പ്പറേറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ചെന്‍ ലിഫാംഗ് ജനവരി 3 ന് കമ്പനിക്ക് അകത്ത് പുറത്തുവിട്ട മെമ്മോയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here