ഇന്ത്യ പ്രസ്സ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ പുരസ്ക്കാരം എന്‍ പി ചന്ദ്രശേഖരന്

അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്സ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ മാധ്യമ രംഗത്തെ മികച്ച സംവാദകനുള്ള പുരസ്ക്കാരത്തിന് കൈരളി ടി.വി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ അര്‍ഹനായി.25000 രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

ഡോ.ഡി ബാബു പോള്‍,കെ എം റോയ് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഈ മാസം 13 ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഇന്ത്യ പ്രസ്സ് ക്ലബ്ബ് പ്രസിഡന്‍റ് മധു കൊട്ടാരക്കര സെക്രട്ടറി സുനില്‍ തൈമറ്റം എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News