നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു കൈമാറി – Kairalinewsonline.com
DontMiss

നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു കൈമാറി

സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവർത്തകർ നൽകിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക

മെല്‍ബണ്‍: നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുക യുടെ രണ്ടാം ഗഡു 2019 ജനുവരി മൂന്നിന് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനു കൈമാറി.

ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് സെക്രട്ടേറിയേറ്ററിൽ നടന്ന ചടങ്ങില്‍ വച്ച് നവോദയ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു എത്തിയ രമേഷ് കുറുപ്പ് , സജീവ്കുമാർ, രാജൻവീട്ടിൽ, ജിജോ ടോം ജോർജ് , ഷിബു പോൾ , സന്ധ്യ രാജൻ ചേർന്ന്‌ മുഖ്യമന്ത്രിക്ക് കൈമാറി.

സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവർത്തകർ നൽകിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക. നവകേരള നിർമാണത്തിനായി തുടർന്നും നവോദയ ഓസ്ട്രേലിയ കൂടുതൽ ഫണ്ട് ശേഖരിക്കുന്നതാണ്.

To Top