പത്താമുട്ടം പള്ളി പ്രശ്‌നം: കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞു, കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമായി

പത്താമുട്ടം പള്ളി പ്രശ്‌നത്തില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മുതലെടുപ്പ് നാടകം പൊളിഞ്ഞു.

കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരമായി. കോണ്‍ഗ്രസിന്റേത് സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമെന്ന് സിപിഐഎം.

പാത്താമുട്ടം മുട്ടുചിറയിലെ 80 വീട്ടുകാരില്‍ 74 വീട്ടുകാരും പള്ളി ആക്രമിച്ചെന്നും നിരവധിപേര്‍ പള്ളിയില്‍ അഭയം തേടിയെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വ്യാജ പ്രചാരണം.

എന്നാല്‍ 18 വര്‍ഷമായി സംഘര്‍ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഡിസംബര്‍ 23നുണ്ടായ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ നുണ പ്രചാരണത്തിനെതിരെ ജനങ്ങള്‍ രംഗത്തെത്തിയതോടെ കള്ളകഥകള്‍ ഒന്നൊന്നായി പൊളിഞ്ഞു. പഞ്ചായത്തംഗം പറഞ്ഞുതീര്‍ത്ത പ്രശനത്തെ സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് വഷളാക്കിയതെന്ന് സ്ഥലം സന്ദര്‍ശിച്ച് സിപിഐഎം നേതാക്കളോട് നാട്ടുകാര്‍ വെളിപ്പെടുത്തി.

പള്ളിയില്‍ കഴിയുന്നവര്‍ രാഷ്ട്രീയമല്ല സംഘര്‍ഷത്തിന് കാരണമെന്നും വ്യക്തമാക്കി. പത്താമുട്ടം പള്ളി പ്രശ്‌നം കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമാണെന്ന് സിപിഐഎം കോട്ടയം ജില്ലാസെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു.

അതേസമയം, കോട്ടയത്ത് കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തു.

പത്താമുട്ടത്തെ പ്രാദേശികപ്രശ്‌നത്തെ രാഷ്ട്രീയ വല്‍ക്കരിച്ച് ഡിവൈഎഫ്‌ഐക്കെതിരെ കള്ളപ്രചാരണം നടത്തിയ ഉമ്മന്‍ചാണ്ടി- ചെന്നിത്തല- തിരുവഞ്ചൂര്‍ സംഘത്തിന്റെ നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News