പാമ്പുമായി കടിപിടികൂടിയശേഷം കീരി ‘കീരിപ്പച്ച’ (Ophiorhiza mungos) എന്ന ചെടി തേടി ഓടുമെന്നാണ് ആദിവാസികള്‍ പറയുന്നത്. ഇതിന് തക്കതായ െതളിവുകളും വിഷചികിത്സാ രംഗത്തുള്ള ആദിവാസി വൈദ്യമ്മാര്‍ മുന്നോട്ടു വയ്ക്കുന്നു.

പാമ്പുമായുള്ള ഏറ്റുമുട്ടല്‍ കഴിഞ്ഞാല്‍ കീരി,കീരിപ്പച്ചയുടെ ഇലതിന്നും. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാമ്പിന്റെ വിഷത്തിനുള്ള മരുന്നാണോ കീരിപ്പച്ചയെന്ന അന്വേഷണത്തിലാണ് ഗവേഷകസംഘം.കേരള സര്‍വകലാശാല കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക് വിഭാഗത്തിലാണ് ഗവേഷണം.

കീരി അതിന്റെ അണലിവേഗച്ചെടിയെ അണലി ഭയക്കുന്നു. അതിനു കാരണമെന്ത്? ഇത്തരത്തില്‍ ജീവികളുടെ ‘ഉള്‍വിളികളെ’ കൗതുകത്തോടെ നിരീക്ഷിക്കുകയാണ് ഗവേഷണ വിഭാഗം. ഈ ഗവേഷണം വിജയിച്ചാല്‍ വിഷ ചികിത്സാ രംഗത്തുതന്നെ വലിയ കാല്‍വയ്പ്പാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.