ബാറ്ററി ഉപയോഗം പരമാവധി കുറയ്ക്കുന്ന തകര്‍പ്പന്‍ ഫീച്ചറുമായി മെസഞ്ചര്‍. ബാറ്ററി ഉപയോഗം പരമാവധി കുറച്ച് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഡാര്‍ക് മോഡ് സെറ്റിങ്ങാണ് അവതരിപ്പിച്ചത്.

മെസഞ്ചര്‍ ആപ്ലിക്കേഷന്‍സിന്റെ ‘മീ’ എന്നതിനു കീഴില്‍ പുതിയ ഡാര്‍ക്ക് മോഡ് സെറ്റിംഗിനുള്ള നിര്‍ദ്ദേശങ്ങളും സെറ്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നുവെന്നുള്ളന്നറിയിപ്പും കാണാന്‍ കഴിയും.

ഉപഭോക്താക്കാള്‍ ഏറെ ആഗ്രഹിച്ചിരുന്ന ഒരു ഫീച്ചര്‍ കൂടിയാണിത്. അതേസമയം ആദ്യ ഘട്ട അപ്‌ഡേഷനില്‍ വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാവുക.