കോഴിക്കോട് മിഠായി തെരുവ് അക്രമം: കലാപാഹ്വാനത്തിന് കേസ് 150 ലേറെ പേര്‍ക്കെതിരെ കേസ് 27 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവില്‍ അക്രമം നടത്തിയ ഏഴ് ആര്‍എസ്എസുകാരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ബിജെപി മീഞ്ചന്ത മണ്ഡലം പ്രസിഡന്റ് നിഖില്‍ രാമചന്ദ്രന്‍, പ്രവീണ്‍ ശങ്കര്‍ മാനാരി, ഹരിപ്രസാദ്, സബീഷ് കല്ലിങ്ങല്‍, മിഥുന്‍രാജ്, സുനില്‍കുമാര്‍, പ്രദീപ്കുമാര്‍ എന്നിവരെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റ് 26 ആയി.

അക്രമികള്‍ ഉള്‍പ്പെട്ട വീഡിയോ പരിശോധിച്ചാണ് പൊലീസ് അക്രമികളെ പിടികൂടിയത്. പ്രകോപനപരമായ മുദ്രവാക്യം മുഴക്കി കലാപത്തിന് ശ്രമിച്ചു, കടകള്‍ തകര്‍ത്തു, പൊലീസിനെയും പൊതുജനങ്ങളെയും ആക്രമിച്ചു എന്നീ കുറ്റകൃത്യങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇതോടെ കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

മിഠായിത്തെരുവിനോട് ചേര്‍ന്നുള്ള കോയെന്‍കൊ ബസാറിലെ 16 കടകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. പൊലീസും വ്യാപാരികളും സംഘടിച്ചപ്പോള്‍ കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഓടിക്കറിയ സംഘം വീണ്ടും അക്രമം അഴിച്ചുവിടുകയായിരുന്നു.

കല്ലും ബിയര്‍ കുപ്പികളുമായി സംഘം പൊലീസിനെ നേരിട്ടു. അധികം കളിച്ചാല്‍ പള്ളികളും പൊളിക്കുമെന്നും മുസ്ലിം വ്യാപാരികളെ വെറുതെവിടില്ലെന്നും അക്രമികള്‍ വിളിച്ചുപറഞ്ഞു. ഈ സാഹചര്യത്തിലാണ് കലാപത്തിന് ശ്രമിച്ചെന്ന വകുപ്പ്കൂടി പൊലീസ്ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News