സര്‍ക്കാരിനെതിരെ വിമോചന സമരത്തിന് ആഹ്വാനം ചെയ്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമലയിലെ സുപ്രീം കോടതി വിധിയെ വക്രീകരിച്ചുകൊണ്ട് സമൂഹത്തില്‍ കു‍ഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആഹ്വാനവുമായി എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായര്‍.

സര്‍ക്കാറിനെതിരെ കലാപാഹ്വാനവുമായാണ് സുകുമാരന്‍ നായരുടെ പേരിലുള്ള എന്‍എസ്എസിന്‍റെ പത്രക്കുറിപ്പ് പുറത്തുവന്നിരിക്കുന്നത്.

ശബരിമല വിഷയം മുതല്‍ എന്‍എസ്എസിന്‍റെ സമദൂര നിലപാട് കപടമാണെന്ന് സമൂഹത്തില്‍ പരസ്യമായതാണ്. എന്‍എസ്എസിനെ ആര്‍എസ്എസിന്‍റെ തൊ‍ഴുത്തില്‍ കൊണ്ട് കെട്ടാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി അന്ന് പ്രതികരിച്ചത്.

ഈ പ്രതികരണങ്ങള്‍ ശരിവയ്ക്കും വിധമാണ് എന്‍എസ്എസിന്‍റെ പ്രതികരണം. ശബരിമലയിലെ വിശ്വാസ ലംഘനത്തിനെതിരെ വിശ്വാസികളും സംഘടനകളും രംഗത്തുവരണമെന്നും.

വിശ്വാസ സംരക്ഷണത്തിന് ജനങ്ങള്‍ തെരുവിലിറങ്ങുന്നതില്‍ തെറ്റില്ലെന്നും ഉള്‍പ്പെടെ പത്രക്കുറിപ്പില്‍ പറയുന്നു. ശബരിമല വിഷയം മുന്‍ നിര്‍ത്തി രണ്ടാം വിമോചന സമരം സ്വപ്നം കാണുകയാണ് എന്‍എസ്എസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News