മകനെ ഭിത്തിയിലിടിച്ചു ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചും യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ചികിത്സയിലിരിക്കെ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു; പിന്നാലെ മൂന്നു വയസ്സുകാരനും ദാരുണാന്ത്യം 

തൃശൂർ: കുടുംബ വ‍ഴക്കിനെത്തുടര്‍ന്ന് അച്ഛന്‍ ഭിത്തിയിലിടിച്ച്കൊലപ്പെടുത്താന്‍ ശ്രമിച്ച മകനും ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനും മരിച്ചു. പാലക്കാട് ചിറ്റൂര്‍ അമ്പാട്ടുപാളയം നായാടിക്കോളനിയിലെ സത്യബാലനും ഇയാളുടെ മകനായ, മൂന്നു വയസ്സുകാരന്‍ സനുജിത്തുമാണ് മരിച്ചത്.

ക‍ഴിഞ്ഞ ദിവസം കുടുംബ വ‍ഴക്കിനെത്തുര്‍ന്ന് സത്യബാലന്‍ മകനെയും ഭാര്യയെയും മര്‍ദ്ദിച്ചിരുന്നു. മകനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും നാട്ടു കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. മൂന്നു വയ്യുകാരനായ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഭാര്യയെയും കുട്ടിയെയും മര്‍ദ്ദിച്ച ശേഷം കെെമുറിച്ച് ഇയാള്‍, കിണറ്റില്‍ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ എത്തി ജീവന്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇയാള്‍, ആശുപത്രിയില്‍ നിന്നും ഇറങ്ങി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഈ സംഭവത്തിനുശേഷം ചികിത്സയിലുണ്ടായ മകന്‍ സനുജിത്തും മരിച്ചു. സത്യപാലിന്‍റെ ഭാര്യ ജയപ്രഭ ഇപ്പോ‍ഴും ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News