പതിനാറുകാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബെെലില്‍ പകര്‍ത്തി; ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി പെണ്‍കുട്ടിയുടെ അമ്മ

മുസാഫര്‍നഗര്‍: പതിനാറു വയസ്സുകാരിയെ ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബെെലില്‍ പകര്‍ത്തി.

ഉത്തര്‍ പ്രദേശിലെ ഷാംലി ജില്ലയിലെ കന്ത്‌ലാ നഗരത്തിലാണ് സംഭവം.  രണ്ടാനച്ഛനും  ബന്ധുവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയത്.

പെണ്‍കുട്ടിയുടെ രണ്ടാനച്ഛനായ വസീം, ബന്ധു തന്‍വീര്‍ എന്നിവരാണ് പ്രതികള്‍. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിന്മേല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.  ഭര്‍ത്താവ് മരിച്ചതിനാലാണ് പെണ്‍കുട്ടിയുടെ അമ്മ വസീമിനെ വിവാഹം ചെയ്തത്.

എന്നാല്‍ വസീമും ബന്ധവും  ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ച്  ദൃശ്യങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടിയെയും അമ്മയെയും ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇരുവര്‍ക്കുമെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. വിവരം പുറത്തറിഞ്ഞതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News