ബ്രാഡ് പിറ്റിനെ പിന്നിലാക്കി ലോക സുന്ദരനായി ഹൃതിക് റോഷന്‍

ഗ്രീക്ക് ദൈവത്തെ ഓര്‍മിപ്പിക്കുന്ന ആകാരവടിവും സൗന്ദര്യവുമായി ബോളിവുഡിലെ ഖാന്‍ മേധാവിത്വത്തിന് മറുപടിയുമായി നില്‍ക്കുന്ന താരമാണ് ഹൃതിക് റോഷന്‍.

അച്ഛന്‍ രാകേഷ് റോഷന്‍ നിര്‍മ്മിച്ച കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച നടന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷപ്രീതി നേടിയവയാണ്.

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും സുന്ദരനായ നടന്മാരില്‍ ഒന്നാമതെത്തിയിരിക്കയാണ് ഹൃതിക്. ലിസ്റ്റില്‍ ആദ്യത്തെ പത്തു പേരില്‍ ഏഴാം സ്ഥാനത്തായി സല്‍മാന്‍ ഖാനുമുണ്ട്.

ബ്രാഡ് പിറ്റ്, ഗോഡ്ഫ്രേയ് എന്നീ ഹോളിവുഡ് സുന്ദരന്മാരെയാണ് ഒന്നും രണ്ടും സ്ഥാനത്തേക്ക് തള്ളി ബോളിവുഡിന്റെ സ്വന്തം ഹൃതിക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. റോബര്‍ട്ട് പാട്ടിന്‍സണ്‍, ഡെന്‍സല്‍ വാഷിങ്ടണ്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഒതുങ്ങി.

ലോകത്തെ സുന്ദരന്മാരായ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ World’s Top most  എന്ന വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃതിക് റോഷന്‍ കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News