പാലക്കാട്: കത്തികരിഞ്ഞ നിലയില്‍ റോഡരികില്‍ മൃതദേഹം കണ്ടെത്തി. മുണ്ടൂരില്‍ കത്തികരിഞ്ഞ നിലയില്‍ റോഡരികിലാണ് 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

മുണ്ടൂര്‍ കയറംകോടിനടുത്ത് റോഡില്‍ നിന്നും 200 മീറ്റര്‍ ഉള്ളിലായി വനം വകുപ്പിന്റെ തേക്കിന്‍ തോട്ടത്തിലാണ് നാട്ടുകാര്‍ ഇന്ന് രാവിലെ മൃതദേഹം കണ്ടത്.

മുണ്ടൂരില്‍ കത്തികരിഞ്ഞ നിലയില്‍ റോഡരികില്‍ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. രാവിലെയാണ് പാലക്കാട് മുണ്ടൂര്‍ കയറംകോടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. റോഡിരികലെ തേക്കിന്‍ തോട്ടം മുഴുവന്‍ കത്തിനശിച്ച നിലയിലാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.