മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 242 പോയിന്റ് ഉയര്‍ന്ന് 35937ലും നിഫ്റ്റി 68 പോയിന്റ് നേട്ടത്തില്‍ 10795ലുമാണ് ഓഹരി വിപണി തുടങ്ങിയത്.

ടാറ്റ മോട്ടോഴ്സ്, വേദാന്ത, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, യെസ് ബാങ്ക്, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ടെക് മഹീന്ദ്ര, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇയിലെ 1082 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 333 ഓഹരികള്‍ നഷ്ടത്തിലുമാണ്.