മേഘാലയയില്‍ വീണ്ടും ഖനി ദുരന്തം; രണ്ടും മരണം

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയില്‍ വീണ്ടും ഖനി അപകടം. അനധികൃത ഖനനത്തിനിടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.

മേഘാലയയിലെ മൂക്‌നോറിലാണ് അനധികൃത ഖനനത്തിനിടെ വീണ്ടും അപകടമുണ്ടായത്. ഖനിയ്ക്കുള്ളില്‍ കുടുങ്ങിയ എലാദ് ബറേ എന്ന യുവാവിനെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എലാദ് ബറേയുടെയും മോനോജ് ബസുമത്രി എന്ന തൊഴിലാളിയുടെയും മൃതദേഹം കണ്ടെടുത്തത്. ഖനനത്തിനിടെ പാറക്കല്ലുകള്‍ വീണതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അനധികൃത ഖനിയുടെ ഉടമയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഡിസംബര്‍ 13 നു ഈസ്റ്റ് ജെയിന്‍തിയ താഴ് വരയിലെ ഖനിയില്‍ കുടുങ്ങിയ പതിനഞ്ചു തൊഴിലാളികളെ ഇതുവരെ പുറത്തെത്തിക്കാനായിട്ടില്ല.

തൊഴിലാളികള്‍ അകപ്പെട്ട ഖനിക്കുള്ളിലെക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതാണ് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്.
സമീപത്തെ നദിയില്‍ നിന്നും ഖനിക്കുള്ളില്‍ എത്തിയ വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here