ബാറ്ററി പ്രശ്നങ്ങളും ചൈനീസ് വിപണിയില്‍ നേരിട്ട തിരിച്ചടിയേയും തുടര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി ആപ്പിളിന്റെ ഓഹരിമൂല്യത്തില്‍ വന്‍ ഇടിവ്. മൂന്ന് മാസം മുന്‍പ് ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കമ്പനിയായിരുന്നു ആപ്പിള്‍.

ഒക്ടോബര്‍ മൂന്നിന് ആപ്പിളിന്റെ ഓഹരി 232.07 ഡോളറിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഓഹരിമൂല്യം 142.19 ഡോളറിലേക്കാണ് കൂപ്പുകുത്തുകയായിരുന്നു.

കമ്പനിയായ ക്വാല്‍കോമുമായുള്ള പകര്‍പ്പവകാശ തര്‍ക്കം മൂലവും ഐഫോണിന്റെ ചിലമോഡലുകള്‍ക്ക് ചൈനീസ് വിപണയില്‍ വിലക്കുള്ളതും ഓഹരിമൂല്യത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായി.