കൊചി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

മൂവാറ്റുപുഴ ഉപജില്ലയിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ‘വിവാഹം’ ചെയ്യുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി.

വിവാഹം ചെയ്യുന്നതായി പറയുന്ന യുവാവ് തന്റെ മൊബൈലില്‍ സുഹൃത്തിന്റെ സഹായത്തോടെയാണ് വീഡിയോ പകര്‍ത്തിയത്. ഇതിനു ശേഷം ഇയാള്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.