ഷാജില കൈരളിയുടെ അഭിമാനമാണെന്ന് ചെയര്‍മാന്‍ മമ്മൂട്ടി; ഹര്‍ത്താല്‍ ദിനത്തിലെ ആര്‍എസ്എസ് അക്രമത്തിലും ക്യാമറ കൈവിടാത്ത അര്‍പ്പണ ബോധത്തിന് അംഗീകാരം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹര്‍ത്താലിന്‍റെ മറവില്‍ ആര്‍എസ്എസ് സംഘപരിവാര ശക്തികള്‍ കേരളത്തിന്‍റെ തെരുവുകളില്‍ അ‍ഴിച്ചുവിട്ട അക്രമങ്ങളുടെ അടയാളമായിരുന്നു ഷാജില.

അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പിറകില്‍ നിന്ന് അക്രമിച്ചവരുടെ മുന്നില്‍ ഒന്ന് പതറി കണ്ണ് നിറഞ്ഞ് പോയെങ്കിലും കര്‍ത്തവ്യ നിരതയായിരിക്കുന്ന കൈരളി ടിവിയുടെ ക്യാമറാ പേ‍ഴ്സണ്‍ ഷാജിലയ്ക്ക് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ അഭിനന്ദന പ്രവാഹമായിരുന്നു.

ഷാജിലയുടെ ധീരതയ്ക്ക് കൈരളി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാന ചടങ്ങിനിടയിലാണ് ചെയര്‍മാന്‍ മമ്മൂട്ടി ഷാജിലയെ അഭിനന്ദിച്ചത്. കൈരളിയുടെ മാത്രമല്ല എന്‍റെയും അഭിമാനമാണ് ഷാജിലയെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ടിവി യുസ് വിഭാഗത്തിന്‍റെ പ്രത്യേക പുരസ്കാരവും ചടങ്ങില്‍ വച്ച് ഷാജിലയ്ക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here