കേരളത്തില്‍ രാഷ്ട്രപതി ഭരണ മോഹവുമായി ബിജെപി; സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി

ദില്ലി: കേരളത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി എംപി പാര്‍ലമെന്റില്‍.

ബിജെപി എംപി നിഷികാന്ത് ദുബൈ ആണ് ലോക്സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്.

ശബരിമലയില്‍ എല്ലാ സത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.

ജനുവരി രണ്ടിന്, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനവും നടത്തിയിരുന്നു.

ഇതിന് പിന്നാലെ ജനുവരി മൂന്നിന് സംഘികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വന്‍അക്രമങ്ങളാണ് നടന്നത്.

പൊലീസിനെയും മാധ്യമങ്ങളെയും സ്ത്രീകളെയും ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ ക്രൂരമായി ആക്രമിച്ചിരുന്നു. എന്നാല്‍ ഈ വസ്തുതകള്‍ എല്ലാം മറച്ചുവച്ചാണ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News