‘തന്ത്രിയുടെ കുടുംബ സ്വത്തല്ല ശബരിമല ക്ഷേത്രം; തന്ത്രി ജീവനക്കാരന്‍ മാത്രം; അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ നിലനില്‍പ്പിനെ ബാധിക്കുമെന്നത് ഓര്‍ക്കുന്നത് നല്ലത്’: മന്ത്രി എംഎം മണി

ഇടുക്കി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്ന് മന്ത്രി എംഎം മണി.

ഇടുക്കി -വണ്ടിപ്പെരിയാറില്‍ പിഎ രാജുവിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കോടതി വിധി ആദ്യം സ്വാഗതം ചെയ്തവരാണ് ഇപ്പോള്‍ എതിര്‍ക്കുകയും കലാപം നടത്തുകയും ചെയ്യുന്നത്. തന്ത്രിയുടെ കുടുംബ സ്വത്തല്ല ശബരിമല ക്ഷേത്രം. തന്ത്രി ക്ഷേത്രത്തിലെ ജീവനക്കാരന്‍ മാത്രമാണ്. അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ നിലനില്‍പ്പിനെ ബാധിക്കുമെന്നത് തന്ത്രി ഓര്‍ക്കുന്നത് നല്ലതാണെന്നും മന്ത്രി പറഞ്ഞു.

സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി സ് രാജന്‍, ആര്‍ തിലകന്‍, ജില്ലാ കമ്മിറ്റി അംഗം കെ എം ഉഷ, ഏരിയ സെക്രട്ടറി ജി വിജയാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel