ചെന്നൈ: മകളുടെ ഭിന്നശേഷിക്കാരിയായ കൂട്ടുകാരിയെ, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ നാല്പത്തിയഞ്ചുകാര്‍ അറസ്റ്റില്‍. മധുര പാലമേട് സ്വദേശിയായ കെ. മുരുകനാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗര്‍ഭഛിത്രം നടത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തായത്. ഇയാളുടെ മകള്‍ക്കൊപ്പം ക‍ളിക്കാനായി വീട്ടിലെത്തിയ സമയത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പ്രായ പൂര്‍ത്തിയാകാത്ത, കുട്ടിയെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പോക്സോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.