“നയന്‍ മാമിന് കുറച്ച് സീരിയസ് ആണെന്ന് അറിഞ്ഞ് അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിച്ചു; കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല”; തുറന്നു പറഞ്ഞ് കൊറിയോഗ്രാഫര്‍ 

ചെന്നൈ: കുസേലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നയന്‍താരയ്ക്കുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് നയന്‍സിന്റെ പുതിയ ചിത്രം ഐറയുടെ കൊറിയോഗ്രാഫറായ വിജി മാസ്റ്റര്‍.

വിശ്രമമില്ലാതെ തുടര്‍ച്ചയായി പണിയെടുത്ത നയന്‍താര മേയ്ക്കപ്പ് റൂമില്‍ ബോധരഹിതയായി വീണുവെന്നും ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ഹോസ്പിറ്റലില്‍ എത്തിച്ചത് താനാണ്.

അന്ന് നയന്‍താരയുടെ കൂടെ അന്ന് മുഴുവന്‍ സമയവും ഉണ്ടായിരുന്നത് താനായിരുന്നുവെന്നും അവര്‍ ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിജിയുടെ വാക്കുകള്‍ ഇങ്ങനെ:

‘ഞാനന്ന് ബൃന്ദ മാസ്റ്ററുടെ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ചെന്നൈയില്‍ വിശാല്‍നയന്‍താര ചിത്രം സത്യത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ഹൈദരാബാദില്‍ കുസേലന്റെ സെറ്റിലേക്ക് പോയി.

ഞാനും ബൃന്ദ മാസ്റ്ററും സെറ്റിലേക്കും നയന്‍ മാം മെയ്ക്ക്പ്പ് ചെയ്യാനുമായി പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു കോള്‍. നയന്‍ മാമിന് കുറച്ച് സീരിയസ് ആണെന്നും പറഞ്ഞ്. എന്നോട് ഒന്ന് പോയി നോക്കാന്‍ ബൃന്ദ മാസ്റ്റര്‍ പറഞ്ഞു.

ഞാന്‍ ചെന്ന് നോക്കുമ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നയന്‍താര മാമിന് കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഉടനെ തന്നെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.

അന്ന് മാമിനൊപ്പം മുഴുവന്‍ സമയവും ഞാന്‍ ഉണ്ടായിരുന്നു. തമിഴിലും തെലുങ്കിലുമായി മാറി മാറി വിശ്രമമില്ലാതെ പണിയെടുത്തതാണ് മാമിന്റെ ക്ഷീണത്തിന് കാരണമായത്’. വിജി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News