വിരാടിന്‍റെയും കൂട്ടരുടേയും , ആ ഡാന്‍സ് സ്റ്റെപ്പുകള്‍ക്ക് പിന്നില്‍ പൂജാരയാണ്.  വെളിപ്പെടുത്തലുമായി കൊഹ്ലി.

ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര സ്വന്തമാക്കിയ ശേഷം ആഹ്ലാദ പ്രകടവുമായി ഇറങ്ങിയ ടീം ഇന്ത്യയുടെ ഡാന്‍സ് സ്റ്റെപ്പുകള്‍ നേരത്തെ  സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.

ടീമൊന്നടങ്കം ഒരേ സ്റ്റെപ്പുകള്‍ വയ്ക്കുന്നതും, പൂജാര ചിരിച്ചു കൊണ്ട് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.  പിന്നീടാണ് ഇതിനു പിന്നിലെ കഥകള്‍ പുറത്തു വന്നത്.  കൊഹ്ലിയാണ് ഡാന്‍സ് സ്റ്റെപ്പുകള്‍ വ്യക്തമാക്കിയത്.

കൊഹ്ലിയുടെ വാക്കുകള്‍ ഇങ്ങനെ 

‘പൂജാര ഡാന്‍സായിരുന്നു അത്.   വളരെ സിംപിളായ ആളാണ് പൂജാര.  പൂജാരയെ അനുകരിച്ചാണ് ആ ഡാന്‍സ് സ്റ്റെപ്പുകള്‍ ചെയ്തത്.

റിഷഭ് പന്താണ് ഇതിന് തുടക്കം കുറിച്ചത്. പിന്നീട് ഞങ്ങള്‍ അതിനൊപ്പം ചേര്‍ന്നു. കെെകള്‍ അനക്കാതെയുള്ള പൂജാരയുടെ നടത്തരീതിയാണ് ഞങ്ങള്‍ അനുകരിച്ചത്’.

ഏതായാലും ടീമിന്‍റെ ഈ പൂജാര ഡാന്‍സിനെ ഏറ്റെടുത്തിരിക്കുകയാണ്.