വധുവായി അണിഞ്ഞൊരുങ്ങി അനുപമ പരമേശ്വരന്‍; വീഡിയോ

നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് അനുപമ പരമേശ്വരന്‍.

അതിനു ശേഷം തമിഴ്, തെലുങ്ക് സിനിമാ ലോകത്തേക്ക് കാലെടുത്തു വെച്ച അനുപമ ഇപ്പോള്‍ അവിടെ തിരക്കേറിയ താരങ്ങളില്‍ ഒരാളായി മാറിക്കഴിഞ്ഞു. ടോളിവുഡിലെ യുവതാരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ചു കഴിഞ്ഞ അനുപമയുടെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോള്‍ വൈറല്‍ ആവുകയാണ്.

വെഡ്ഡിംഗ് വോസ് മാഗസിനു വേണ്ടിയാണ് നടി ഫോട്ടോഷൂട്ട് നടത്തിയിരുന്നത്. മാഗസിന്റെ പുതിയ എഡിഷനില്‍ ആണ് ഇത് വരുക. ഒരു കല്യാണ വധുവിന്റെ വേഷത്തിലാണ് അനുപമ വീഡിയോയില്‍ കാണപ്പെടുന്നത്. അതിമനോഹരമായി ആയി ആണ് അനുപമ വീഡിയോയില്‍ കാണപ്പെടുന്നത്. ഇതിനോടകം തന്നെ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here