ഭക്തര്‍ തുടര്‍ച്ചയായി കാണാതായതിന് പിന്നാലെ നേപ്പാള്‍ ആത്മീയ ആചാര്യനും ആള്‍ദൈവവുമായ ബുദ്ധ ബോയിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാം ബഹാദുര്‍ ബോംജാനെതിരേയാണ് കാഠ്മണ്ഡു പോലീസ് അന്വേഷണം തൂടങ്ങിയത്. ബുദ്ധന്റെ പുനര്‍ജന്മം ആണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്.

നാല് കുടുംബങ്ങളെ ബഹദൂറിന്റെ ആശ്രമങ്ങളില്‍ നിന്നും കാണാതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇയാള്‍ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രംഗത്ത് എത്തിയിരുന്നു. ഇയാള്‍ക്ക് എതിരെ വേറെയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ല എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

2005ല്‍ നേപ്പാളിലെ ഘോരവനത്തില്‍ നിര്‍ജീവാവസ്ഥയില്‍ ഭക്ഷണവും വെള്ളവും ഉറക്കവും ഇല്ലാതെ ഇയാള്‍ ധ്യാനത്തില്‍ ആയിരുന്നുവെന്നും ആണ് ഭക്തര്‍ വിശ്വസിക്കുന്നത്.