പാ രഞ്ജിത്തിന്റെ കാസ്റ്റ്ലെസ് കളക്റ്റീവില്‍ നിന്നും ഉള്ള ആദ്യ ആല്‍ബം ശ്രദ്ധേയമാവുന്നു. മഗഴ്ച്ചി എന്ന് പേരിട്ട ആല്‍ബം അംബേദ്ക്കര്‍ രാഷ്ട്രീയത്തിന്റെ ആഘോഷമാണ് കാണിക്കുന്നത്.

മഗഴ്ച്ചി എന്ന തമിഴ് പേരിന്റെ അര്‍ത്ഥം സന്തോഷം, ആവേശം എന്നൊക്കെയാണ്. പേരിനെ പ്രതിഫലിപ്പിക്കുന്ന രൂപത്തില്‍ തന്നെയാണ് ആല്‍ബത്തിന്റെ രൂപകല്‍പ്പന. അംബേദ്ക്കര്‍ രാഷ്ട്രീയവും ബീഫ് രാഷ്ട്രീയവും തോട്ടി തൊഴിലാളികളെയും അടിമത്തത്തെയും ഒക്കെ പരാമര്‍ശിക്കുന്നുണ്ട് ആര്‍ബത്തില്‍.

 

പാ രഞ്ജിത്താണ് ആല്‍ബത്തിന്റെ സംവിധാനം. പരിയെറും പെരുമാള്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച് സെല്‍വയാണ് ആല്‍ബത്തിന്റെയും എഡിറ്റര്‍. സത്യന്‍ സൂര്യയാണ് ഛായാഗ്രബഹണം. സമൂഹത്തിലെ ജാതീയതക്കും സമത്വത്തിനും എതിരെ തുടര്‍ച്ചയായി കാസ്റ്റ്ലെസ് കളക്റ്റീവ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.