സൗദി വനിതകൾ ഇനി എയർഹോസ്റ്റസ് – Kairalinewsonline.com
DontMiss

സൗദി വനിതകൾ ഇനി എയർഹോസ്റ്റസ്

കഴിഞ്ഞ സെപ്റ്റംബറിൽ റിയാദ് ആസ്ഥാനമായുള്ള എയർലൈൻ കോ പൈലറ്റായി വനിതയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

ഈ മാസം അവസാനത്തോടെ ഫ്ലൈ നാസിലായിരിക്കും വനിതാ എയർഹോസ്റ്റസുമാരുടെ നിയമനം.

വനിതകൾക്ക് കൂടുതൽ തൊഴിലവസരം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് സൗദിയുടെ ബജറ്റ് എയർലൈനായ ഫ്ലൈനാസ് വ്യക്തമാക്കി.

ഇതാദ്യമായാണ് സൗദി വനിതകൾ എയർ ഹോസ്റ്റസ് ജോലിക്കെത്തുന്നത്. സ്വദേശി വനിതകൾക്ക് ഉയർന്ന ജോലി നൽകുന്ന സൗദിയിലെ ആദ്യ എയർലൈനാകും ഫ്ലൈനാസ്.

തിരഞ്ഞെടുത്ത വനിതകൾക്ക് പ്രായോഗിക പരിശീലനം നൽകിവരികയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ റിയാദ് ആസ്ഥാനമായുള്ള എയർലൈൻ കോ പൈലറ്റായി വനിതയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

To Top