ഉത്തര്‍പ്രദേശിലെ ബിജെപി എംല്‍എ നിതിന്‍ അഗര്‍വാള്‍ ക്ഷേത്രത്തില്‍ നടത്തിയ സത്കാരത്തിനിടെ ഭക്ഷണത്തിനൊപ്പം മദ്യക്കുപ്പിയും വിതരണം ചെയ്തു.
ഹര്‍ദോയിലെ ശ്രാവണ ദേവി ക്ഷേത്രത്തില്‍ പാസി സമുദായ സംഗമത്തിലാണ് പൂരിയോടും സബ്ജിയോടുമൊപ്പം ഒരോ കുപ്പി മദ്യവും വിളമ്പിയത്. ചെറിയ കുട്ടികള്‍ക്കും മദ്യക്കുപ്പിയടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്തിരുന്നു.
Hardoi: Liquor bottles, kept in food packets, were distributed in an event organised by BJP’s Naresh Agarwal’s son Nitin at a temple y’day where the former was also present. BJP MP Anshul Verma says “I’ll inform the top leadership. To rectify its mistake,BJP will have to rethink” pic.twitter.com/Sohkk4oJlF
— ANI UP (@ANINewsUP) January 7, 2019
നിതിന്‍ അഗര്‍വാളിന്റെപിതാവും കഴിഞ്ഞ മാര്‍ച്ചില്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് മാറുകയും ചെയ്ത നരേഷ് അഗര്‍വാളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എല്ലാവരും ഭക്ഷണപ്പൊതി വാങ്ങണമെന്ന് നരേഷ് അഗര്‍വാള്‍ വിളിച്ചു പറയുന്ന വീഡിയോ പുറത്തായിട്ടുണ്ട്. എന്നാല്‍ നിതിന്‍ അഗര്‍വാളോ നരേഷ് അഗര്‍വാളോ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പേനയും പെന്‍സിലും സമ്മാനമായി നല്‍കേണ്ട കൊച്ചുകുട്ടികള്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ ഭക്ഷണത്തോടൊപ്പം മദ്യം നല്‍കിയത് വന്‍ വിവാദമായി. വന്‍തോതില്‍ മദ്യം ശേഖരിച്ച് വിതരണം ചെയ്തിട്ട് എക്‌സൈസ് വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും ബിജെപി നേതാക്കള്‍ തന്നെ പരാതിപ്പെടുന്നു.
പാര്‍ട്ടി എംഎല്‍എ നിതിന്‍ അഗര്‍വാളും അടുത്തിടെ എസ് പിയില്‍ നിന്ന് ബി ജെ പിയിലേക്കെത്തിയ നരേഷ് അഗര്‍വാളും ചേര്‍ന്ന് ആരാധനാലയത്തില്‍ ഈ തരത്തില്‍ സംഗമം നടത്തിയത് നിര്‍ഭാഗ്യകരമാണെന്ന് ഹര്‍ദോയിയിലെ എംപി കൂടിയായ അന്‍ഷുല്‍ വര്‍മ പറഞ്ഞു.
മദ്യ വിതരണത്തെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കുമെന്നും സംഭവത്തെക്കുറിച്ച് കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here