സഖാവ് പിണറായി വിജയന്‍; തമിഴ്‌നാട്ടിലും നമ്മുടെ മുഖ്യമന്ത്രി വന്‍ഹിറ്റ്; ശബരിമല വിഷയത്തില്‍ പിണറായിയെ പ്രകീര്‍ത്തിച്ച് വ്യാപക പോസ്റ്റുകള്‍ – Kairalinewsonline.com
DontMiss

സഖാവ് പിണറായി വിജയന്‍; തമിഴ്‌നാട്ടിലും നമ്മുടെ മുഖ്യമന്ത്രി വന്‍ഹിറ്റ്; ശബരിമല വിഷയത്തില്‍ പിണറായിയെ പ്രകീര്‍ത്തിച്ച് വ്യാപക പോസ്റ്റുകള്‍

മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട്ടിലും വന്‍ ആരാധകര്‍.

മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട്ടിലും വന്‍ ആരാധകര്‍.

ശബരിമല വിഷയത്തില്‍ പിണറായി കൈക്കൊണ്ട നിലപാടുകളും സംഘപരിവാര്‍ കലാപങ്ങളെ നേരിട്ട രീതിയും വാഴ്ത്തി നിരവധി വീഡിയോ പോസ്റ്റുകളാണ് തമിഴ് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.

ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കുവേണ്ടി സ്വീകരിച്ച ഉറച്ച നിലപാടും, അക്രമികളെ അടിച്ചമര്‍ത്തിയതും പിണറായി ദേശീയ തലത്തില്‍ തന്നെ പ്രതീക്ഷയുള്ള നേതാവാക്കി ഉയര്‍ത്തിയെന്നും വീഡിയോകളില്‍ പറയുന്നു.

പിണറായിയുടെ ജീവചരിത്രം ഉള്‍പ്പെടെ അവതരിപ്പിച്ചുകൊണ്ടാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. നേരത്തെ പിണറായി പ്രളയത്തെ നേരിട്ട രീതിയെ പ്രകീര്‍ത്തിച്ചും തമിഴ്‌നാട്ടില്‍ നിരവധി പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.

To Top